ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും വലിയ റോപ് വേ ഗുവാഹത്തിയില്‍ അസമിലെ മന്ത്രി ഹിമാന്ദ ബിശ്വാസ് ശര്‍മയും സിദ്ധാര്‍ത്ഥ ഭട്ടാചാര്യയും ചേര്‍ന്നാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ബ്രഹ്‌മപുത്ര നദിക്കു കുറുകെയാണ് റോപ് വേ നിര്‍മിച്ചിട്ടുള്ളത്.
ഇത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ് വേ ആണെന്നും ഇതിന്റെ നീളം 1.82 കിലോമീറ്റര്‍ വരുമെന്നും റോപ് വേ നിര്‍മിച്ച ഗുവാഹത്തി ഡെവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റിലെ സിഇഒ ഉമാനന്ദ ഡോളെ പറഞ്ഞു. സ്വിസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോപ് വേ നിര്‍മിച്ചത്.
ബ്രഹ്‌മപുത്രയുടെ വടക്ക് തെക്ക് കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോപ് വേ ഒരു കരയില്‍ നിന്ന് മറുപുറത്തെത്താന്‍ ഏഴ് മിനിട്ടെടുക്കും. കാബിനുകള്‍ സ്വിറ്റസെര്‍ലാന്റില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്.