രാജ്യത്തെ കൊവിഡ്-19 രോഗബാധിതരുടെ എണ്ണം 14,378 ആയി, മഹാരാഷ്ട്രയില്‍ 3,323

Update: 2020-04-18 05:35 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 991 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 14,378 ആയി. 11,906 പേര്‍ രോഗം ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. 1,992 പേര്‍ക്ക് രോഗം ഭേദമാവുകയോ രാജ്യം വിട്ടുപോവുകയോ ചെയ്തു. 480 പേര്‍ രോഗം മൂര്‍ച്ഛിച്ച് മരിച്ചു.

മഹാരാഷ്ട്രയെയാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുളളത്. സംസ്ഥാനത്ത് ആകെ 3,323 പേര്‍ കൊവിഡ് ബാധിച്ചവരാണ്. 331 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 201 പേര്‍ മരിച്ചു.

ഡല്‍ഹിയാണ് തൊട്ടടുത്ത്, 1,707 രോഗികള്‍. 72 പേര്‍ക്ക് രോഗം ഭേദമായി, 42 പേര്‍ മരിച്ചു.

തമിഴ്‌നാടാണ് മൂന്നാം സ്ഥാനത്ത്, 1,323 പേര്‍. 282 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 15 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

രാജസ്ഥാനില്‍ 1,229 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 183 പേര്‍ക്ക് രോഗം ഭേദമായി, 11 പേര്‍ മരിച്ചു.

മധ്യപ്രദേശില്‍ 1,310 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 69 പേര്‍ക്ക് രോഗം ഭേദമായി. അത്ര തന്നെ പേര്‍ മരിച്ചു.

ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് രോഗബാധ റിപോര്‍ട്ട് ചെയ്ത കേരളത്തില്‍ ഇതുവരെ 396 പേര്‍ക്ക് രോഗം ബാധിച്ചുണ്ട്.  

Tags:    

Similar News