കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കേരളത്തിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അടുത്ത ആഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ കുവൈത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നത്. 23 വിമാനങ്ങളാണ് കുവൈത്തില്‍ നിന്ന് സര്‍വ്വീസ് നടത്തുക. 4100 ഓളം സീറ്റുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്.
നാട്ടിലേക്ക് തിരിച്ചു പോകുന്നതിന് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാനദണ്ഡപ്രകാരമുള്ള മുന്‍ഗണന അനുസരിച്ചായിരിക്കും ടിക്കറ്റുകള്‍ അനുവദിക്കുക. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് തങ്ങള്‍ക്ക് അനുമതി ലഭിച്ചതായി ഇന്‍ഡിഗോ കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.