ഇന്തൊനീസ്യ: സ്‌കൂളുകളില്‍ ശിരോവസ്ത്രം നിര്‍ബന്ധിതമാക്കരുതെന്ന് നിര്‍ദേശം

Update: 2021-02-06 07:41 GMT

ജക്കാര്‍ത്ത: ഇന്തോനേസ്യയില്‍ പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് നിര്‍ദേശം. ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ശിരോവസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് അധികൃതരുടെ തീരുമാനം.


മതവേഷം വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാമെന്നും ഇതില്‍ സ്‌കൂളുകള്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി നദീം കരിം പറഞ്ഞു. മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുതിയ തീരുമാനത്തില്‍ പൗരാവകാശ പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.




Tags:    

Similar News