കോടിയേരിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്; ഹെഡ് ക്ലര്‍ക്കിനു സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: അന്തരിച്ച സിപിഎം പിബി അംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഹെഡ് ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു. ചിതറ സബ് രജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍ പിള്ളയെ ആണ് സര്‍വീസില്‍നിന്നു സസ്‌പെന്റ് ചെയ്തത്.
രജിസ്‌ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അപമാനകരമായ പോസ്റ്റിനെതിരേ ശാസ്താംകോട്ട പോലിസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.