ആഭ്യന്തര സുരക്ഷ; അമിത് ഷാ സംസ്ഥാന ഡിജിപിമാരുടെയും സിആര്‍പിഎഫ് മേധാവിമാരുടെയും യോഗം വിളിച്ചു
ന്യൂുഡല്‍ഹി: രാജ്യത്തെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട തല്‍സ്ഥിതി പരിശോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പോലിസ് മേധാവികളുടെ യോഗം വിളിച്ചു. സംസ്ഥാന ഡിജിപിമാര്‍, ഐജിമാര്‍ സിആര്‍പിഎഫ് മേധാവികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് യോഗം തുടങ്ങിയത്. എത്ര സമയമെടുക്കുമെന്ന് വ്യക്തമല്ല.
ആഭ്യന്തര തലത്തിലുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
ജമ്മു കശ്മീരിലെ സുരക്ഷാസംവിധാനങ്ങള്‍, മാവോവാദി ഭീഷണി തുടങ്ങിയയായിരിക്കും യോഗത്തിന്റെ അജണ്ടയെന്ന് കരുതുന്നു. യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഇന്റലിജന്‍സ് ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍ അദ്ദേഹത്തിന്റെ ഏതാനും സഹപ്രവര്‍ത്തകര്‍ എന്നിവരും പങ്കെടക്കുന്നുണ്ട്.
നേരിട്ടും ഓണ്‍ലൈനായുമാണ് യോഗം നടക്കുന്നത്. നാഷണല്‍ സെക്യൂരിറ്റി കോണ്‍ഫ്രന്‍സ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ യോഗത്തെ വിശേഷിപ്പിച്ചത്.
സംസ്ഥാന ഡിജിപിമാരും മറ്റ് ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ മോഡിയാലിക്കും പങ്കെടുക്കുക.
പ്രശ്‌നബാധിത പ്രദേശങ്ങളിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും യോഗത്തിനെത്തും.