നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി അമിത് ഷാ; വിവാദമായതോടെ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍

സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്

Update: 2022-08-27 14:00 GMT

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായും ഓണാഘോഷത്തില്‍ പങ്കെടുക്കാനും മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായെ ക്ഷണിച്ചതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്. യോഗത്തിന് കേരളമാണ് ആതിഥേയത്വം വഹിക്കുന്നത്. അവിടെ യോഗത്തിലെത്തുന്ന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

അമിത് ഷായെ ക്ഷണിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതമായത്.

അതേസമയം, സംഘപരിവാര്‍ നേതാവിനെ ക്ഷണിച്ചതിലൂടെ മുഖ്യമന്ത്രി തന്റെ വര്‍ഗീയ ശക്തികളോടുള്ള വിധേയത്വവും ബിജെപിയോടുള്ള സ്‌നേഹവും പ്രകടിപ്പിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. 

Tags:    

Similar News