ജമ്മു കശ്മീരില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; പ്രതി വീട്ടുജോലിക്കാരനെന്ന് സംശയം

Update: 2022-10-04 05:10 GMT

ജമ്മു: ജമ്മു കശ്മീരിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിന്റെ വീട്ടില്‍വച്ച് കൊലചെയ്യപ്പെട്ടു. ഇന്നലെ മുതല്‍ കാണാതായ ഇയാളുടെ വീട്ടുജോലിക്കാരനാണ് പ്രതിയെന്ന് പോലിസ സംശയിക്കുന്നു.

ജയില്‍വകുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഹേമന്ത് കുമാര്‍ ലോഹ്യയാണ് കൊല്ലപ്പെട്ടത്. സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാല്‍ ജമ്മുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴുത്തറുത്ത് പൊള്ളലേറ്റ പാടുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്.

1992 ബാച്ച് ഐപിഎസ് (ഇന്ത്യന്‍ പോലീസ് സര്‍വീസ്) ഉദ്യോഗസ്ഥനാണ് 57 കാരനായ ലോഹ്യ. ആഗസ്റ്റിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് (ജെ ആന്‍ഡ് കെ) ആയി നിയമിതനായത്.

കുറ്റകൃത്യത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരനായ യാസിര്‍ അഹമ്മദ് ആണെന്ന് പോലിസ് സംശയിക്കുന്നു. നിരോധിത സംഘടനകളുമായി സംഭവത്തിന് ബന്ധമില്ല.

യാസിര്‍ അഹമ്മദ് കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പോലിസ് കരുതുന്നു. ആയുധവും ഡയറി ഉള്‍പ്പെടെയുള്ള തെളിവുകളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇയാളെ

പൊട്ടിയ കെച്ചപ്പ് കുപ്പിയാണ് ലോഹ്യയുടെ കഴുത്തറുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ദേഹത്ത് തീകൊളുത്താന്‍ ശ്രമിച്ചതിന്റെ സൂചനയുണ്ട്.

തീപടരുന്നതുകണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ലോഹ്യയുടെ മുറിയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ പ്രതി കുറ്റകൃത്യത്തിന് ശേഷം ഓടിപ്പോകുന്നത് കാണുന്നുണ്ട്.

Tags:    

Similar News