കൊവിഡ് ഭീതി: ഐആര്‍എസ് ഓഫിസര്‍ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു

Update: 2020-06-15 13:43 GMT

ന്യൂഡല്‍ഹി: കുടുംബത്തിന് കൊവിഡ് രോഗം പകര്‍ത്തുമോ എന്ന ഭീതിയില്‍ ഐആര്‍എസ് ഓഫിസര്‍ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്തു. 56 വയസ്സായിരുന്നു. സ്വന്തം കാറില്‍ ആസിഡ് പോലെ ഒരു വസ്തു കുടിച്ചായിരുന്നു അന്ത്യം. കാറിനുളളില്‍ ബോധരഹിതനായി കിടന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തും മുമ്പേ മരിച്ചിരുന്നു.

തന്റെ കുടുംബത്തിന് കൊവിഡ് 19 പകരാന്‍ ഇടവരുമെന്ന ഭീതിയിലാണ് ജീവന്‍ ഒടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കാറില്‍ നിന്ന് കണ്ടെടുത്തു.

കഴിഞ്ഞ ആഴ്ച അദ്ദേഹം കൊവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. ഫലം ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ല. ദ്വാരക സൗത്ത് പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് മരണം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു. 

Tags:    

Similar News