ഇസ്രായേല്‍ സൈന്യം ഏഴ് ഫലസ്തീനികളെ കൊലപ്പെടുത്തി; അപലപിച്ച് തുര്‍ക്കി

Update: 2022-04-16 12:29 GMT

അങ്കാറ: ഇസ്രായേല്‍ സൈന്യം റമദാന്‍ മാസത്തില്‍ ഏഴ് ഫലസ്തീനികളെ കൊലപ്പെടുത്തിയതിനെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

'ഇത് അംഗീകരിക്കാനാവില്ല. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഒരു കുട്ടിയാണ്. ഫലസ്തീനിലെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് ജെനിനിലെ അല്‍അഖ്‌സ മസ്ജിദില്‍ ആരാധനയ്‌ക്കെത്തിയ മുസ് ലിംകളെ ഇസ്രായേല്‍ സൈന്യം ആക്രമിച്ചു പരിക്കേല്‍പ്പിച്ച് അവരില്‍ ഒരാളെ കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുന്നു'- മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

'അടുത്ത ദിവസങ്ങളില്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്,' അല്‍അഖ്‌സയുടെ വിശുദ്ധിയെ പ്രത്യേകിച്ച് മുസ് ലിം വിശുദ്ധ മാസമായ റമദാനില്‍ ആദരിക്കേണ്ടതുണ്ടെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്നതിനായി ഇസ്രായേല്‍ സൈന്യം പരിശോധന ശക്തമാക്കിയതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മാസം, വെസ്റ്റ് ബാങ്കിലും ഇസ്രയേലിലും നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 23 ഫലസ്തീന്‍കാരും 14 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. 

Tags:    

Similar News