ഗസ : ഗസയിൽ ഭക്ഷണ പൊതികൾക്കായി കാത്തുനിന്നവർക്കു നേരെ ആക്രമണം നടത്തി ഇസ്രായേൽ. ആക്രമണത്തിൽ 21 മനുഷ്യരാണ് കൊല്ലപ്പെട്ടത്.
യാതൊരുവിധ പ്രകോപനുമില്ലാതെ സാധാരണക്കാർക്കു നേരെ വെടിയുതിർക്കുന്ന ഇസ്രായേലിൻ്റെ വംശഹത്യ പദ്ധതി തുടർന്നു കൊണ്ടിരിക്കുകയാണ്. ഹാമാസുമായുള്ള വെടി നിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 921 പേരാണ്. രണ്ടായിരത്തിലധികം പേർക്കാണ് പരിക്കേറ്റത്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
ആക്രമണം കടുത്തതോടെ ഗസ പട്ടിണിയുടെ വക്കിലാണ്. പോഷകാഹാര കുറവും പട്ടിണിയും മൂലം നവജാത ശിശുക്കളിൽ പലരും മരണപ്പെടുന്ന സ്ഥിതിയാണ്. യുദ്ധം തുടർന്നാൽ അത് ജനങ്ങളുടെ ആരോഗ്യ സ്ഥിതി ദയനീയമാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.