വയോജനങ്ങളായ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍; വനിതാ കമ്മിഷന്‍ സംസ്ഥാന സെമിനാര്‍ 17ന്

Update: 2023-01-14 14:11 GMT

തൃശൂർ: വയോജനങ്ങളായ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരള വനിതാ കമ്മിഷന്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വനിതാ വിങ്ങിന്റെ സഹകരണത്തോടെ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ 17ന് രാവിലെ 10ന് കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

വയോജന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സാമൂഹികനീതി വകുപ്പ് മുന്‍ അസിസ്റ്റന്റ് അഡയറക്ടര്‍ കെ കൃഷ്ണമൂർത്തിയും ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തില്‍ ജന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി കെ ആനന്ദിയും ക്ലാസെടുക്കും.

കമ്മിഷന്‍ അംഗങ്ങളായ അഡ്വ.പി കുഞ്ഞായിഷ, വിആർ മഹിളാമണി, അഡ്വ.എലിസബത്ത് മാമ്മന്‍ മത്തായി, മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണ്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, പ്രൊജക്ട് ഓഫീസര്‍ എന്‍ ദിവ്യ, വനിതാ വിങ് പ്രസിഡന്റ് ടി ദേവി, എസ് സി എഫ് ഡബ്ല്യു എ പ്രസിഡന്റ് വി എ എന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്ണന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ.കെ ആര്‍ വിജയ, എസ്‌സിഎഫ്ഡബ്ല്യുഎ വൈസ് പ്രസിഡന്റ് പ്രഫ. കെ എ സരള എന്നിവര്‍ ആശംസയര്‍പ്പിക്കും. എസ്‌സിഎഫ്ഡബ്ല്യുഎ വനിതാ വിങ് സെക്രട്ടറി സി വിജയലക്ഷ്മി സ്വാഗതവും എസ്‌സിഎഫ്ഡബ്ല്യുഎ സെക്രട്ടറി പിപി ബാലന്‍ നന്ദിയും പറയും.

Similar News