കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി ഒരുവര്‍ഷം ആക്കാന്‍ ശുപാര്‍ശ

ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് മറ്റൊരു ശുപാര്‍ശ

Update: 2021-09-23 06:30 GMT
കുവൈത്ത് സിറ്റി: പുതുതായി വര്‍ക്ക് പെര്‍മിറ്റ് നല്‍കുമ്പോള്‍ കാലാവധി ഒരുവര്‍ഷമാക്കണം എന്ന് ശുപാര്‍ശ. മാന്‍പവര്‍ പബ്ലിക് അഥോറിറ്റി പ്രസിദ്ധീകരിച്ച പഠന റിപോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്. നിലവില്‍ കുവൈത്തിലുള്ള തൊഴില്‍ നൈപുണ്യ ജോലിക്കാര്‍ക്ക് ഇഷ്ടാനുസരണം സ്‌പോണ്‍സറെ മാറാന്‍ അനുവദിക്കണമെന്നും ശുപാര്‍ശയുണ്ട്. വിസാ നിയമം ലംഘിച്ച് തുടരുന്നവരെ നാടുകടത്തണമെന്നും ഭാവിയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും അഥോറിറ്റി പറയുന്നു.

ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് മറ്റൊരു ശുപാര്‍ശ. ഈ വിഭാഗം സ്ഥാപനങ്ങളില്‍ നിലവില്‍ 79,000 വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാപനങ്ങളുടെ എണ്ണം 4000 മാത്രമാണെന്നും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.


Tags:    

Similar News