കൊവിഡ്: കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാട് കടത്തുമെന്ന് കുവൈത്ത്

കര്‍ഫ്യൂ സമയത്ത് നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പള്ളിയിലേക്ക് നടന്നുപോകുന്നതിന് തടസ്സമില്ല.

Update: 2021-03-09 01:25 GMT

കുവൈത്ത് സിറ്റി : കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത്. നിയമലംഘനം നടത്തുന്ന സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൂബി മുന്നറിയിപ്പു നല്‍കി. 10,000 ദീനാര്‍ വരെ പിഴ ലഭിക്കുന്ന വകുപ്പുകളാണ് സ്വദേശികള്‍ക്കെതിരെ ചുമത്തുക.


എന്നാല്‍ കര്‍ഫ്യൂ സമയത്ത് നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് പള്ളിയിലേക്ക് നടന്നുപോകുന്നതിന് തടസ്സമില്ല. വാഹന യാത്ര ചെയ്യാന്‍ പാടില്ല. തൊട്ടടുത്തുള്ള പള്ളിയിലേക്ക് നമസ്‌കാരത്തിന് മാത്രമാണ് പോകുന്നത് എന്ന് ഉറപ്പാക്കാനാണ് ഈ നിബന്ധന. സുബ്ഹി, മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങളാണ് കര്‍ഫ്യൂ സമയത്ത് വരുന്നത്. ബാങ്കിന്റെ 15 മിനിറ്റ് മുമ്പ് പള്ളിയിലേക്ക് പുകന്നതിനും നമസ്‌കാരം കഴിഞ്ഞ് വൈകാതെ തിരിച്ചുപോരുന്നതിനും തടസമില്ല. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വൈകീട്ട് അഞ്ചു മുതല്‍ വെളുപ്പിന് അഞ്ചുവരെയാണ് കുവൈത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.




Tags:    

Similar News