കനയ്യ കുമാര്‍ ജെഡിയുവിലേക്ക് എന്ന് അഭ്യൂഹം

Update: 2021-02-16 01:25 GMT

പട്‌ന: സി.പി.ഐ. കേന്ദ്രനിര്‍വാഹക കൗണ്‍സില്‍ അംഗം കനയ്യകുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചൗധരിയുടെ പട്‌നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ ജെ.ഡി.യു.വില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായി.


ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കനയ്യ ഇപ്പോള്‍ സിപിഐ സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. കനയ്യയുടെ അനുയായികള്‍ സി.പി.ഐ. പട്‌ന ഓഫീസ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.


കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ജെ.ഡി.യു.വിന്റെ 'അച്ചടക്കമുള്ള നേതാവായി' മാറാന്‍ തയ്യാറാണെങ്കില്‍ കനയ്യയെയെ സ്വാഗതം ചെയ്യുമെന്ന് ജെ.ഡി.യു. വക്താവ് അജയ് അലോക് പറഞ്ഞു.




Tags:    

Similar News