വിദേശത്ത് വാടക ഗര്‍ഭം തേടുന്നത് നിയമവിരുദ്ധം; ബില്ല് പാസാക്കി ഇറ്റലി

പാര്‍ലമെന്റില്‍ ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ബുധനാഴ്ചയാണ് വിദേശത്ത് വാടക ഗര്‍ഭധാരണം നടത്തുന്നത് കുറ്റകരമാക്കുന്ന ബില്ല് ഇറ്റലി പാസാക്കിയത്.

Update: 2024-10-17 09:02 GMT

റോം: വിദേശത്ത് വാടക ഗര്‍ഭം തേടുന്നത് നിയമവിരുദ്ധമാക്കി ഇറ്റലി. പാര്‍ലമെന്റില്‍ ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ബുധനാഴ്ചയാണ് വിദേശത്ത് വാടക ഗര്‍ഭധാരണം നടത്തുന്നത് കുറ്റകരമാക്കുന്ന ബില്ല് ഇറ്റലി പാസാക്കിയത്.

തീവ്ര വലതുപക്ഷ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ കരോലിന വാര്‍ച്ചിയാണ് ബില്ല് അവതരിപ്പിച്ചത്. പാര്‍ട്ടി മേധാവിയും പ്രധാനമന്ത്രിയുമായ ജോര്‍ജിയ മെലോണി ബില്ല് പിന്താങ്ങി. യുഎസ് അല്ലെങ്കില്‍ കാനഡ പോലുള്ള രാജ്യങ്ങളില്‍ വാടക ഗര്‍ഭം തേടുന്ന ഇറ്റലിക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും ഒരു മില്യണ്‍ യൂറോ വരെ പിഴയുമാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്. 

പുതിയ നിയമനിര്‍മ്മാണം അന്യായവും വിവേചനപരവുമായ നിയമമാണെന്ന് ശാസ്ത്ര ഗവേഷണ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന ഗ്രൂപ്പായ ലൂക്കാ കോസിയോണി അസോസിയേഷന്റെ സെക്രട്ടറി ഫിലോമിന ഗല്ലോ പറഞ്ഞു. നിയമത്തിനെതിരേ നിരവധി നിയമനിര്‍മ്മാതാക്കളും എല്‍ജിബിടി പ്രവര്‍ത്തകരും സെനറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. ചിലര്‍ 'മാതാപിതാക്കള്‍, കുറ്റവാളികളല്ല' എന്ന് എഴുതിയ ബാനറുകള്‍ ഉയര്‍ത്തി.




Tags:    

Similar News