ബിജെപി ദേശീയ അധ്യക്ഷനായി നഡ്ഡ തുടരും

Update: 2023-01-17 14:43 GMT

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ജെ പി നഡ്ഡ തുടരും. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗമാണ് നഡ്ഡയുടെ കാലാവധി നീട്ടിയത്. 2024 ജൂണ്‍ വരെ അദ്ദേഹം പാര്‍ട്ടി അധ്യക്ഷനായി തുടരും. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നഡ്ഡയ്ക്കു കീഴിലാകും ബിജെപി നേരിടുക.

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, കര്‍ണാടക, മിസോറാം, ഛത്തീസ്ഗഢഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും തിരഞ്ഞെടുപ്പ് നടന്നേക്കും. നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് നഡ്ഡയുടെ കാലാവധി നീട്ടാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. യോഗം ഏകകണ്ഠമായി ഇത് അംഗീകരിക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

Tags:    

Similar News