ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ 26 നിയമസഭാ മണ്ഡലങ്ങളിലായി രാവിലെ 7ന് വോട്ടെടുപ്പ് ആരംഭിച്ചു.
മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടേതുൾപ്പെടെ 26 സീറ്റുകളിലേക്ക് 239 സ്ഥാനാർഥികളാണ് മൽസരിക്കുന്നത്. ആറ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അസംബ്ലി മണ്ഡലങ്ങളിലായി 3,502 പോളിങ് സ്റ്റേഷനുകൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിച്ചിട്ടുണ്ട്.
പോലിസ്, സായുധ പോലിസ്, കേന്ദ്ര സായുധ അർധസൈനിക സേന എന്നിവരടങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പോളിങ് സ്റ്റേഷനുകൾക്ക് ചുറ്റും വിന്യസിച്ചിട്ടുണ്ട്. വൈകീട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.