ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ ബിസിസിഐ അര്‍ജുനാ അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. ബുംറയ്ക്ക് പുറമെ രണ്ടാമതായി ശിഖര്‍ ധവാനെയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ പേരുകളായിരുന്ന ബിസിസിഐ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് സീനിയോറിറ്റി അടിസ്ഥാനത്തില്‍ ജഡേജയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷം പുരസ്‌കാരം ലഭിച്ചത്. ഗുജറാത്തില്‍ നിന്നുള്ള ബുംറ 14 ടെസ്റ്റുകളില്‍ നിന്നായി 68 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 26 കാരനായ ബുംറ 64 ഏകദിനത്തില്‍ നിന്നായി 104 വിക്കറ്റുകളും 50 ട്വന്റി-20 മല്‍സരങ്ങളില്‍ നിന്നായി 59 വിക്കറ്റും താരം നേടിയിട്ടുണ്ട്.
ഏകദിന ബൗളിങ് റാങ്കിങില്‍ നിലവില്‍ ബുംറയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ്ഇന്‍ഡീസ് എന്നീ രാജ്യങ്ങള്‍ക്കെതിരേ അഞ്ച് വിക്കറ്റ് നേടിയ ഏക ഏഷ്യന്‍ താരമെന്ന നേട്ടവും ബുംറ സ്വന്തമാക്കിയിട്ടുണ്ട്. ഫുട്‌ബോള്‍ താരങ്ങളായ സന്ദേശ് ജിങ്കനെയും ബാലാ ദേവിയെയും എഐഎഫ്എഫ് കഴിഞ്ഞ ദിവസം അര്‍ജുനാ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരുന്നു.