സിറാജും ഉമ്രാന്‍ മാലിഖും പെര്‍ത്തിലേക്ക്; ബുംറയും ടീമില്‍
താരത്തിന്റെ പരിക്ക് ഭേദമാവുന്ന പക്ഷം ടീമില്‍ ഉള്‍പ്പെടുത്താനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നീക്കം.
പെര്‍ത്ത്: ട്വന്റി-20 ലോകകപ്പിനായി ഒക്ടോബര്‍ ആറിന് പെര്‍ത്തിലേക്ക് യാത്രതിരിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിഖും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരമാണ് ഇരുവരെയും സ്‌ക്വാഡില്‍ താല്‍ക്കാലികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെര്‍ത്തില്‍ ടീം സന്നാഹ മല്‍സരം കളിക്കും. ഇതില്‍ ഇരു താരങ്ങളെയും ഉള്‍പ്പെടുത്തിയേക്കും. അതിനിടെ നിലവില്‍ ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുള്ള ബുംറയും ടീമിനൊപ്പം ഓസ്‌ട്രേലിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ പരിക്ക് ഭേദമാവുന്ന പക്ഷം ടീമില്‍ ഉള്‍പ്പെടുത്താനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നീക്കം.