സിറാജിന് അഞ്ച് വിക്കറ്റ്; ബ്രിസ്ബണില്‍ ഇന്ത്യക്ക് ലക്ഷ്യം 326
മറുപടി ബാറ്റിങില്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ നാല് റണ്‍സ് നേടിയിട്ടുണ്ട്.
ബ്രിസ്ബണ്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഓസിസിനെതിരേ ഇന്ത്യയ്ക്ക് ജയിക്കാന്‍ 324 റണ്‍സ് വേണം. നാളെ ഒരു ദിവസം ബാക്കി നില്‍ക്കെ ആതിഥേയര്‍ ഇന്ത്യയ്ക്ക് മുന്നില്‍ വച്ച ലക്ഷ്യം 324 റണ്‍സ് ആണ്. ഇന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് തുടര്‍ന്ന ഓസിസിനെ 294 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യക്കായി. അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി മുഹമ്മദ് സിറാജും നാല് വിക്കറ്റ് സ്വന്തമാക്കി ശ്രാദുല്‍ ഠാക്കൂറും ഇന്ത്യന്‍ ബൗളിങിന് കരുത്തേകി. സിറാജിന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ്. 55 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 48 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും മാത്രമാണ് ഓസിസ് നിരയില്‍ പിടിച്ചു നിന്നത്. മറുപടി ബാറ്റിങില്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ നാല് റണ്‍സ് നേടിയിട്ടുണ്ട്. രോഹിത്ത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍ .