ലോക ഒന്നാം നമ്പര്‍ ഏകദിന ബൗളര്‍ പട്ടം മുഹമ്മദ് സിറാജിന്
രോഹിത്ത് ശര്‍മ്മ ബാറ്റ്‌സ്മാന്‍മാരില്‍ ഒമ്പതാം സ്ഥാനത്താണ്.
ലണ്ടന്‍: ഐസിസിയുടെ ഏകദിന ബൗളര്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ മുഹമ്മദ് സിറാജ്.ഓസ്‌ട്രേലിയയുടെ ജോഷ് ഹാസല്‍വുഡിനെ പിന്തള്ളിയാണ് പിന്തള്ളിയാണ് മുഹമ്മദ് സിറാജ് ഈ നേട്ടം സ്വന്തമാക്കിയത്. ന്യുസിലന്റിന്റെ ട്രന്റ് ബോള്‍ട്ടാണ് മൂന്നാം സ്ഥാനത്ത്. ഏകദിനത്തില്‍ കഴിഞ്ഞ 20 മല്‍സരങ്ങളില്‍ നിന്നായി താരം 37 വിക്കറ്റാണ് കരസ്ഥമാക്കിയത്.
ബാറ്റിങില്‍ മിന്നും ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ വിരാട് കോഹ്‌ലിയെ പിന്തള്ളി ആറാം സ്ഥാനത്തേക്ക് കുതിച്ചു. രോഹിത്ത് ശര്‍മ്മ ബാറ്റ്‌സ്മാന്‍മാരില്‍ ഒമ്പതാം സ്ഥാനത്താണ്.