നമ്പര്‍ വണ്‍ ഇന്ത്യ; ഏകദിനത്തില്‍ ഒന്നാമന്‍; കിവികള്‍ക്കെതിരേ പരമ്പര തൂത്തുവാരി
കുല്‍ദീപ് യാദവ്, ശ്രാദ്ധുല്‍ ഠാക്കൂര്‍ എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി.
ഇന്‍ഡോര്‍: ഏകദിന ക്രിക്കറ്റില്‍ ഒന്നാം റാങ്ക് ടീം ഇന്ത്യയ്ക്ക് സ്വന്തം. ഇന്ന് ന്യൂസിലന്റിനെതിരായ പരമ്പരയിലെ അവസാന ഏകദിനവും ജയിച്ചതോടെയാണ് ഇന്ത്യ ഒന്നാം നമ്പര്‍ പട്ടം കരസ്ഥമാക്കിയത്. ട്വന്റി-20യിലും ഇന്ത്യ തന്നെയാണ് ഒന്നാമത് നില്‍ക്കുന്നത്.
നേരത്തെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് 90 റണ്‍സിന്റെ ജയവുമായാണ് പരമ്പര തൂത്തുവാരിയത്. 386 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ കിവികള്‍ 295 റണ്‍സെടുത്ത് തോല്‍വി അടിയറ വയ്ക്കുകയായിരുന്നു. 41.2 ഓവറില്‍ മല്‍സരം അവസാനിച്ചു. കിവി ക്യാപ്റ്റന്‍ ഡെവന്‍ കോണ്‍വേ സെഞ്ചുറിയോടെ (138) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. കുല്‍ദീപ് യാദവ്, ശ്രാദ്ധുല്‍ ഠാക്കൂര്‍ എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി.
നേരത്തെ രോഹിത്ത് ശര്‍മ്മ (101), ശുഭ്മാന്‍ ഗില്‍ (112) എന്നിവരുടെ സെഞ്ചുറികളുടെയും ഹാര്‍ദ്ദിക്ക് പാണ്ഡെയുടെ (54) അര്‍ദ്ധസെഞ്ചുറിയുടെയും ചുവട് പിടിച്ചാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
Another comprehensive performance from #TeamIndia as they outclass New Zealand by 90 runs in Indore to complete a 3-0 whitewash. 🙌🏽
— BCCI (@BCCI) January 24, 2023
Scorecard ▶️ https://t.co/ojTz5RqWZf…#INDvNZ | @mastercardindia pic.twitter.com/7IQZ3J2xfI