ജിദ്ദ എറണാകുളം സോഷ്യല്‍ ആര്‍ട്‌സ് കണ്‍സേണ്‍ന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

Update: 2021-01-09 13:36 GMT

ജിദ്ദ: ജിദ്ദ എറണാകുളം സോഷ്യല്‍ ആര്‍ട്‌സ് കണ്‍സേണ്‍(ജെസാക്)ന്റെ ഒന്നാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികളും വിവിധ കലാകാരന്മാര്‍ അവതരിപ്പിച്ച സ്വരമാധുര്യമാര്‍ന്ന ഗാനവിരുന്നും പരിപാടിക്ക് മാറ്റ് കൂട്ടി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ കള്‍ച്ചറല്‍ സെക്രട്ടറി മുഹമ്മദ് ഷാ ആലുവയ്ക്കും എക്‌സിക്യൂട്ടീവ് അംഗം സലിം കൊച്ചിക്കും യാത്രയപ്പ് നല്‍കി.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഷിനു ജമാല്‍ കോതമംഗലം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സഹീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സുബൈര്‍ മുട്ടം, വൈസ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, പി.ആര്‍.ഒ നിഷാദ് കൊപ്പറമ്പില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനസ് അരിബ്രശേരി, ഫൈസല്‍ ആലുവ, തന്‍സീം, ധന്യ പ്രശാന്ത്, നവോദയ അനസ് ബാവ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ മുഹമ്മദ് ഷാ ആലുവക്ക് പ്രസിഡണ്ട് സഹീര്‍ മാഞ്ഞാലി സംഘടനയുടെ ഫലകം കൈമാറി.

എക്‌സിക്യൂട്ടീവ് അംഗം സലീം കൊച്ചിക്ക് രക്ഷാധികാരി സുബൈര്‍ മുട്ടം ഉപഹാരം നല്‍കി. ജിദ്ദയിലെ എറണാകുളം ജില്ലയിലെ എല്ലാ മേഖലകളിലെയും സംഘടനകളെ ഒന്നിച്ചു കൊണ്ടുവന്ന ജെസാക്കിന്റെ കുടക്കീഴില്‍ ഇനിയും ജില്ലയിലെ വിവിധ കലാകാരന്മാരെ ഈ കൂട്ടാഴ്മയിലേക്ക് കൊണ്ടുവരണമെന്ന് മുഹമ്മദ് ഷാ ആലുവ പറഞ്ഞു.

ജെസാക്കിന് ശോഭനമായ ഭാവി നേര്‍ന്നുകൊണ്ട് സലീം കൊച്ചി ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് ഷാ ആലുവയും സെലീം കൊച്ചിയും എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് ന്യൂയര്‍ കേക്ക് മുറിച്ച് പുതുവര്‍ഷത്തെ വരവേറ്റു. ചടങ്ങില്‍ ട്രഷറര്‍ സുബൈര്‍ പാനായിക്കുളം നന്ദി പറഞ്ഞു പുതിയ കള്‍ച്ചറല്‍ സെക്രട്ടറിയായി ധന്യ പ്രശാന്തിനെ തെരഞ്ഞെടുത്തു.

മുഹമ്മദ് ഷാ ആലുവ, ധന്യ പ്രശാന്ത്, നദിര്‍ഷാ, മുഫ്‌സില ഷിനു, സിമിമോള്‍ അബ്ദുല്‍ ഖാദിര്‍, ഹാരിസ് കണ്ണൂര്‍,ഫാത്തിമ അബ്ദുല്‍ഖാദര്‍, കലാം എടയര്‍, അമാന്‍ ഫൈസല്‍, അന്‍വര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സാദിഹ ഷിനു, സബീഹ ഷിനു എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Tags:    

Similar News