കൊവിഡ് രോഗമുക്തനായ ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ മന്ത്രി മരിച്ചു

Update: 2020-10-03 13:48 GMT
കൊവിഡ് രോഗമുക്തനായ ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ മന്ത്രി മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി കൊവിഡ് രോഗമുക്തനായി തൊട്ടടുത്ത ദിവസം മരിച്ചു. 73 വയസ്സുളള ഹാജി ഹുസൈന്‍ അന്‍സാരിയാണ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് മന്ത്രിയെ മേദാന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിരുന്നു. ഇന്ന് സംഭവിച്ച ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൊവിഡ് അല്ല രോഗകാരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഏതാനും നാളുകള്‍ക്ക് മുമ്പ് മന്ത്രി ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

Tags:    

Similar News