ജാര്‍ഖണ്ഡില്‍ മാസ്‌ക് വയ്ക്കാത്തതിന് സൈനികനെ മര്‍ദ്ദിച്ച പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2021-09-02 07:48 GMT

റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് സൈനികനെ മര്‍ദ്ദിച്ച ഹെഡ് കോണ്‍സ്റ്റബള്‍ അടക്കം മൂന്ന് പോലിസുകാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൊവിഡ് ആരോഗ്യപ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഭവം നടന്നത്.

ഛത്രയിലെ കര്‍മഛൗക്ക് പ്രദേശത്ത് മയൂര്‍ഹന്ദ് പോലിസ് സ്‌റ്റേഷനിലെ പോലിസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബൈക്കില്‍ വരികയായിരുന്ന സൈനികരെ പോലിസുകാര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മര്‍ദ്ദനത്തിനെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഛത്ര എസ്പി രാകേഷ് രഞ്ജന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പിയാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. സൈനികരും പോലിസുകാരും തമ്മില്‍ വാഗ്‌വാദം നടന്നെങ്കിലും പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുകയായിരുന്നെന്ന് എസ് പി പറഞ്ഞു. മറുപക്ഷത്ത് സാധാരണക്കാരായാലും സൈനികനായാലും മാന്യമായി പെരുമാറേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മാസ്‌ക് ധരിക്കാത്തതിന് സൈനികനെതിരേ ഇതുവരെ നടപടിയെടുത്തിട്ടില്ല. വാക്‌സിന്‍ പരിശോധനക്ക് നേതൃത്വം നല്‍കിയിരുന്ന ബ്ലോക് ഡെവലപ്‌മെന്റ് ഓഫിസറില്‍ നിന്ന് റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും അതനുസരിച്ചായിരിക്കും നടപടിയെന്നും എസ് പി പറഞ്ഞു. 

Tags:    

Similar News