ജമ്മു-കശ്മീരിന് സംസ്ഥാനപദവി നല്‍കുമെന്ന് ബിജെപി ദേശീയ ജന. സെക്രട്ടറി രാം മാധവ്

ജമ്മു-കശ്മീരിന് സംസ്ഥാനപദവി നല്‍കുന്നതിനോട് ബിജെപിക്ക് യോജിപ്പാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം-രാം മാധവ്

Update: 2019-12-28 05:45 GMT

ശ്രീനഗര്‍: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു- കശ്മീരിന് അടുത്ത ഭാവിയില്‍ തന്നെ സംസ്ഥാന പദവി നല്‍കുമെന്ന് ബിജെപി ദേശീയ ജന. സെക്രട്ടറി രാം മാധവ് പറഞ്ഞു. ജമ്മു-കശ്മീരിന് സംസ്ഥാനപദവി നല്‍കുന്നതിനോട് ബിജെപിക്ക് യോജിപ്പാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം-രാം മാധവ് പറഞ്ഞു. അതിനു വേണ്ട നിയോജകമണ്ഡലം അതിര്‍ത്തി നിര്‍ണയം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധിനിവേശ കശ്മീരിന്റെ നിയമപരമായ നിലയില്‍ മാറ്റം വരുത്താന്‍ പാകിസ്താന് അവകാശമില്ല. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണമായും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

''കശ്മീരിലെ ജനങ്ങള്‍ 370 ാം വകുപ്പും 35എയും എടുത്തുകളഞ്ഞതിനോട് യോജിച്ചിരിക്കുകയാണ്. കഴിഞ്ഞ 5 മാസമായി പ്രദേശത്ത് അക്രമസംഭവങ്ങള്‍ ഉണ്ടാവാത്തതുതന്നെ അതിന് തെളിവാണ്. കല്ല് എറിയുന്നതിന്റെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നു. യുവാക്കളുടെ മനോഭാവത്തില്‍ വന്ന മാറ്റമാണ് അത്''- അദ്ദേഹം പറഞ്ഞു.


Tags:    

Similar News