ജോധ്പൂര്‍ സംഘര്‍ഷം: കര്‍ഫ്യൂ തുടരുന്നു; ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് 211 പേര്‍

Update: 2022-05-06 02:35 GMT

ജോധ്പൂര്‍: ജോധ്പൂരില്‍ തിങ്കളാഴ്ച അര്‍ധരാത്രി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുന്നതിനിടയില്‍ 211 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്ന് അര്‍ധരാത്രിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.

ആകെ 19 കേസുകളാണ് ജോധ്‌സൂര്‍ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 15 കേസുകള്‍ ജനങ്ങള്‍ നല്‍കിയ പരാതിപ്രകാരമാണ് എടുത്തത്. 

മെയ് മൂന്നിനാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. റെയ്കബാഗ് ബസ്സ്റ്റാന്റ്, റെയ്കബാഗ് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ക്രമസമാധാനസാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിക്കുകയുള്ളൂ. 

രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ തിങ്കളാഴ്ചയാണ് സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. പെരുന്നാള്‍ ദിനാഘോഷത്തിന്റെ ഭാഗമായി നാട്ടിയ പതാകയും ഉച്ചഭാഷിണിയും നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം രൂപപ്പെട്ടത്. പത്ത് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

Similar News