ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന്

Update: 2022-04-10 10:03 GMT

കണ്ണൂര്‍: ഹൃദയാഘാതം മൂലം അന്തരിച്ച സിപിഎം നേതാവ് എം സി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും. കണ്ണൂരില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് ജോസഫൈന് ഹൃദയാഘാതം വന്നത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാക്കി. അവിടെവച്ചായിരുന്നു മരണം.

അന്തരിച്ച നേതാവിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അര്‍പ്പിക്കും. കണ്ണൂരില്‍നിന്ന് വിലാപയാത്രയായി മൃതദേഹം ആദ്യം അങ്കമാലിയിലും പിന്നീട് കൊച്ചിയിലുമെത്തിക്കും.

ഇന്നു രാത്രിയാണ് അങ്കമാലിയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നത്. രാവിലെ വീട്ടിലും പിന്നീട് അങ്കമാലി സിഎസ്‌ഐ ഓഡിറ്റോറിയത്തിലും പൊതുദര്‍ശനം. ഉച്ചക്ക് ഒരു മണിക്ക് കളമശ്ശേരി മെഡിക്കല്‍ കോളജിനു നല്‍കും.

Tags:    

Similar News