മാധ്യമ പ്രവര്‍ത്തകന്‍ സി.ഒ.ടി. അസീസിന് ജിദ്ദ പൗരാവലി യാത്രയയപ്പ് നല്‍കി

Update: 2020-12-08 04:30 GMT

ജിദ്ദ: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ

സി.ഒ.ടി. അസീസിന് ജിദ്ദ പൗരാവലി യാത്രയയപ്പ് നല്‍കി. മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിര്‍ ഏലംകുളം പരിപാടി ഉത്ഘാടനം ചെയ്തു. എഡിറ്റോറിയല്‍ ഡെസ്‌കിലും റിപോര്‍ട്ടിലും കഴിവു തെളിയിച്ച സി.ഒ.ടി. അസീസ് പ്രവാസി സമൂഹത്തില്‍ ഏറെ സ്വീകാര്യനായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പൗരാവലി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ റാഫി ബീമാപള്ളി സ്വാഗതം പറഞ്ഞു.

സാദിഖലി തുവൂര്‍, ബിജു രാമന്തളി, അബ്ദുല്‍ മജീദ് നഹ, കബീര്‍ കൊണ്ടോട്ടി, ഹിഫ്‌സുറഹ്മാന്‍, സി എം അഹമ്മദ്, ഹസ്സന്‍ കൊണ്ടോട്ടി , ഉണ്ണി തെക്കേടത്, വേണു അന്തിക്കാട്, സലിം കരുവാരകുണ്ട്, ഷിഫാസ് തൃശൂര്‍, ജുനൈസ് ബാബു, സലിം നാണി, ബാബു കല്ലട, നജീബ് മടവൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മന്‍സൂര്‍ വയനാട് നന്ദി പറഞ്ഞു.

ചടങ്ങില്‍ ജിദ്ദയിലെ മുന്‍കാല അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് സി ഒ ടി അസീസ് മറുപടി പ്രസംഗം നടത്തി.

Similar News