പി സി ജോര്‍ജിനെ കൂവുക മാത്രമല്ല, കണ്ടാല്‍ ആട്ടിയോടിക്കണമെന്നും മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍

Update: 2021-03-26 16:39 GMT
പി സി ജോര്‍ജിനെ കൂവുക മാത്രമല്ല, കണ്ടാല്‍ ആട്ടിയോടിക്കണമെന്നും മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍

കോട്ടയം: പി സി ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പരിഹസിച്ച് കൂവിയവര്‍ വലിയൊരു പൗരധര്‍മമാണ് കാണിച്ചതെന്ന് പരിസഹിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മാത്യ സാമുവല്‍. താന്‍ അപ്പോള്‍ അവിടെയുണ്ടായിരുന്നെങ്കില്‍ കൂവിയവര്‍ക്ക് ജിലേബി വാങ്ങിക്കൊടുക്കുമായിരുന്നെന്നും താങ്കള്‍ക്ക് ഒരിക്കല്‍ വോട്ട് കൊടുത്തവര്‍ അവര്‍ക്ക് പറ്റിയ തെറ്റ് ഓര്‍ത്താണ് കൂവിയതെന്നും മാത്യു സാമുല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഏതാനും പേര്‍ പി സി ജോര്‍ജിനെിതരേ കൂവിയത്. കൂവിയത് സുഡാപ്പികളും ജിഹാദികളുമാണെന്ന ആരോപണവും പി സി ജോര്‍ജ് ഉയര്‍ത്തി.

ഉമ്മന്‍ ചാണ്ടിക്കെതിരേ പി സി ജോര്‍ജ് പറഞ്ഞ പലതും കല്ലുവച്ച നുണകളായിരുന്നുവെന്നും കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മ്ലേച്ഛനാണ് പി സി ജോര്‍ജെന്നും മാത്യു സാമുവര്‍ പ്രതികരിച്ചു. ബിഷപ്പ് ഫ്രാങ്കോയുടെ രക്ഷകനാണ് പി സി ജോര്‍ജെന്നും അദ്ദേഹം ആരോപിച്ചു.

കന്യാസ്ത്രീകള്‍ പീഡനമാരോപിച്ച് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ രംഗത്തുവന്നപ്പോള്‍ സഭയെ അനുകൂലിച്ച് വന്നവരില്‍ പ്രമുഖനായിരുന്നു പി സി ജോര്‍ജ്.

Tags:    

Similar News