ജിദ്ദ: എറണാകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളിലെ ജിദ്ദ പ്രവാസി കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍ (ജെടിഎ) ഭാരവാഹികള്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ മുഹമ്മദ് ഷാ ആലമിനെ സന്ദര്‍ശിച്ചു. സംഘടനയുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു.
കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന എല്ലാ പൊതുപ്രവര്‍ത്തനങ്ങള്‍ക്കും ജെ.ടി.എയുടെ പിന്തുണ വാഗ്ദാനം ചെയ്തു. കോണ്‍സുലേറ്റ് ആവിഷ്‌ക്കരിച്ചിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ച് പ്രവാസികള്‍ക്കിടയില്‍ അവബോധം നടത്താനുള്ള ജെ.ടി.എ യുടെ ഉദ്യമത്തേയും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ലക്ഷ്യങ്ങളേയും സി ജി ശ്ലാഘിച്ചു.
ജെ ടി എ ഭാരവാഹികളായ അലി തേക്കുതോട് (പ്രസിഡണ്ട്), ട്രഷറര്‍ മാജാസാഹിബ്, കണ്‍വീനര്‍ റാഫി ബീമാപള്ളി, ഉപദേശക സമിതിയംഗങ്ങളായ നസീര്‍ വാവാക്കുഞ്ഞ്, മുഹിയിദ്ധീന്‍ സിറാജ്ജുദ്ധീന്‍ എന്നിവരാണ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത് . ജെ.ടി.എയുടെ ഔദ്യോഗിക ലോഞ്ചിംഗ് ജൂണ്‍ 18ന് സാംസ്‌കാരിക പരിപാടികളോടെ ക്ഷണിക്കപ്പെട്ട സദസ്സില്‍ സൂം വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.