ജസ്റ്റിസ് യശ്വന്ത് വര്‍മ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

Update: 2025-04-05 09:08 GMT
ജസ്റ്റിസ് യശ്വന്ത് വര്‍മ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.ജഡ്ജിമാര്‍ക്കായി സാധാരണയായി നടത്തുന്ന പൊതു സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി, സ്വകാര്യ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ.

അതേസമയം, ജസ്റ്റിസ് വര്‍മ്മയ്ക്കെതിരായ ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദ്ദേഹത്തിന് ഒരു ജുഡീഷ്യല്‍ ജോലിയും ഏല്‍പ്പിക്കില്ലെന്നാണ് വിവരം.

സ്ഥലംമാറ്റത്തിനെതിരേ അലഹബാദ് ബാര്‍ അസോസിയേഷന്റെ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, മാര്‍ച്ച് 28 ന് കേന്ദ്രം അദ്ദേഹത്തെ ഡല്‍ഹിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കുന്നതായി വിജ്ഞാപനം ചെയ്യുകയായിരുന്നു. സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം.

Tags:    

Similar News