ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്‌ലിംലീഗിന് പിന്തുണയുമായി കെ മുരളീധരന്‍

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ല,സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു

Update: 2022-08-21 05:07 GMT

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്‌ലിംലീഗിന്റെ അഭിപ്രായത്തോട് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.തല തിരിഞ്ഞ പരിഷ്‌കാരമാണ് ഇതെന്നും, ക്ലാസുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്താന്‍ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം നേരത്തേ പറഞ്ഞിരുന്നു.ലീഗിന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നതായും,ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങളും ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.




Tags:    

Similar News