കര്‍ഷകരുടെ ആവശ്യം പരിഗണിക്കും; നടപടികളെ ന്യായീകരിച്ച് റവന്യൂ മന്ത്രി കെ രാജന്‍
മരം മുറിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല; ഉത്തരവ് പുതുക്കി ഇറക്കാനും സാധ്യത
തിരുവനന്തപുരം: കൃഷിക്കാരുടെ മരം മുറി ആവശ്യം പരിഗണക്കുമെന്ന് മന്ത്രി കെ രാജു. മരം വെട്ട് സമഗ്രമായി പരിശോധിക്കും. ഉത്തരവ് ദുര്‍വ്യാഖ്യാനമോ, മറയാക്കലോ, ദുരുപയോഗം ചെയ്യലോ നടത്തിവരേ നിയമത്തിന് മുന്‍പില്‍ കൊണ്ട് വരും. റവന്യൂ വകുപ്പ് പ്രതിക്കൂട്ടിലല്ല. വനം-റവന്യൂ വകുപ്പുകള്‍ തമ്മില്‍ ഭിന്നതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ മരം മുറിയില്‍ നിന്ന് പിന്നാക്കം പോകാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നാണ് ഈ പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഇടുക്കിയില്‍ നിന്നുള്ള ഇടതു നേതാക്കളും മുന്‍ മന്ത്രിമാരുമാണ് തിരഞ്ഞെടുപ്പ് കാലത്ത് ഈ ഉത്തരവ് ഇറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അതേ സമയം, ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പല ഉദ്യോഗസ്ഥരും സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ അത്തരം പരാതികള്‍ക്കെതിരേ കണ്ണടക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഉത്തരവിന്റെ മറവില്‍ രാജകീയ വൃക്ഷങ്ങളുടെ ഗണത്തില്‍ പെടുന്ന മരങ്ങള്‍ മുഴുവന്‍ മുറിച്ച് കടത്തുകയായിരുന്നു. മാത്രവുമല്ല, മരം മുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, കൃഷിക്കാരുടെ ആവശ്യമുയര്‍ത്തി ഉത്തരവ് പുതുക്കി ഇറക്കാനാണ് സാധ്യത.