കാഞ്ഞങ്ങാട്: ഹജ്ജ് ഹെല്‍പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയ്തു

Update: 2021-11-14 07:58 GMT
കാഞ്ഞങ്ങാട്: ഹജ്ജ് ഹെല്‍പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരളാ ഹജ്ജ് വെല്‍ഫെയര്‍ ഫോറം കാസര്‍കോഡ് ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട്-ഹോസ്ദുര്‍ഗ് ജമാഅത്ത് കമ്മറ്റിയുടെ സഹകരണത്തോടെ ആരംഭിച്ച സൗജന്യ ഹജ്ജ് ഹെല്‍പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി സി കുഞ്ഞഹമ്മദ് ഹാജി നിര്‍വ്വഹിച്ചു. ഹജ്ജ് വെല്‍ഫെയര്‍ ഫോറം ജില്ലാ വൈസ് പ്രസിഡണ്ട് ചിത്താരി അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.

പുതിയ കോട്ട ഖത്തീബ് ഒ പി അബ്ദുള്ള സഖാഫി, ബി കെ കാസിം ഹാജി, കോട്ടിക്കുളം സി ഹമീദ് ഹാജി, സി മുഹമ്മദ് കുഞ്ഞി ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, എ ഹമീദ് ഹാജി, ഇബ്രാഹിം ഹാജി പാലാട്ട്, പുതിയ കോട്ട ജമാഅത്ത് പ്രസിഡണ്ട് എല്‍ കുഞ്ഞബ്ദുള്ള ഹാജി, സെക്രട്ടറി സത്താര്‍ ആവിക്കര, കെ കെ അബ്ദുള്ള ഹാജി അതിഞ്ഞാല്‍, എല്‍ ബി അഷ്‌റഫ് ഹാജി, പി കെ മുഹമ്മദ് കുഞ്ഞി ഹാജി, തെരുവത്ത് മൂസ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

ഈ വര്‍ഷത്തെ ഹജ്ജ് യാത്രിയുടെ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള വിവരണ ക്ലാസ്സിന് ഹജ്ജ് വെല്‍ഫെയര്‍ ഫോറം ജില്ലാ സെക്രട്ടറി എന്‍ പി സൈനുദ്ദീന്‍ ഹാജി നേതൃത്വം നല്‍കി.

Tags:    

Similar News