അല്‍റസ് (സൗദി അറേബ്യ): കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയിലെ അല്‍റസില്‍ കൊവിഡ് ബാധിച്ച് മരിച്ചു. അല്‍റസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന റിയാസ് പുലോത്തും കണ്ടിയാണ് മരിച്ചത്. 35 വയസ്സായിരുന്നു.
പത്ത് ദിവസം മുമ്പാണ് റിയാസിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാവുകയും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
ഹൗസ് ഡ്രൈവറായ റിയാസ് അല്‍റാസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ കൊവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞ മാസമാണ് പുതിയ സ്‌പോണ്‍സറിലേക്ക് മാറ്റിയത്.
റിയാസിന്റെ മയ്യിത്ത് അല്‍റസില്‍ ഖബറടക്കുന്നതിനു വേണ്ടി ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ ഫിറോസ് മലപ്പുറം, അയ്യൂബ് പാണ്ടായി, ഷംനാദ് പോത്തന്‍കോട്, സാലിഹ് കാസര്‍കോഡ്, ഫോറം അല്‍ഖസീം ഏരിയ പ്രസിഡന്റ് ഷാനവാസ് കരുനാഗപ്പള്ളി എന്നിവര്‍ രംഗത്തുണ്ട്.
മാതാപിതാക്കള്‍: അയ്യൂബ്, നഫീസ.
ഭാര്യ: ഫാത്തിമ, മക്കള്‍: സ്വാലിഹ ഹിബ, മുഹമ്മദ് സ്വാലിഹ്.