കണ്ണൂര്‍: കുവൈത്ത് പ്രവാസിയായ യുവതി നാട്ടിൽ ചികിൽസയ്ക്കിടെ മരണപ്പെട്ടു. ഇരിട്ടി എടൂര്‍ മണപ്പാട്ട് വീട്ടില്‍ ഷിജു ജോസഫിന്റെ ഭാര്യ കണ്ണൂര്‍ കണിച്ചാര്‍ മറ്റത്തില്‍ കുടുംബാംഗം ജോളി ഷിജു (43) ആണ് അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികല്‍സയിലിരിക്കെ മരണപ്പെട്ടത്.
നാല് മാസം മുമ്പാണ് ചികില്‍സാര്‍ത്ഥം നാട്ടിലേക്ക് വന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരിയായ ജോളി ഷിജു വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച വരെ ജോലി ചെയ്തിരുന്നു. അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ഇടവകയിലെ സിറോ-മലബാര്‍ വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റര്‍ ജോബി തോമസ് മറ്റത്തിലിന്റെ സഹോദരിയാണ്.
മക്കള്‍ : ജോയല്‍ ഷിജു, ജൂവല്‍ ഷിജു (ഇരുവരും കുവൈത്ത് യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍).
സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് എടൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.