കരിപ്പൂര്‍ വിമാനാപകടം: പരിക്കേറ്റ 30ഓളം പേര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി

Update: 2021-03-06 04:30 GMT
കരിപ്പൂര്‍ വിമാനാപകടം: പരിക്കേറ്റ 30ഓളം പേര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി

മലപ്പുറം: കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റ 30 പേര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള നഷ്ടപരിഹാരമാണ് ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. 

ഓക്ടോബറില്‍ പരിക്കേറ്റ എല്ലാവര്‍ക്കും ക്ലയിം ഫോം നല്‍കിയിട്ടുണ്ടെങ്കിലും 25 പേര്‍ പൂരിപ്പിച്ചുനല്‍കിയിട്ടില്ല. 75 പേര്‍ ഫോം നല്‍കി. അതില്‍ മുപ്പത് പേര്‍ക്കാണ് തുക കൈമാറിയത്.

അപകടത്തില്‍ 18 പേര്‍ മരിക്കുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

Tags:    

Similar News