ബംഗളൂരു: കര്‍ണാടക ഉപ മുഖ്യമന്ത്രി അശ്വത് നാരായണിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്ത് വിട്ടത്.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായതെന്ന് ഉപ മുഖ്യമന്ത്രി പറഞ്ഞു. താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും ഈ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം നിരീക്ഷണത്തില്‍ പോണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ഭക്ഷ്യ മന്ത്രി കെ ഗോപാലയ്യ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപ മുഖ്യമന്ത്രിക്കും ഇപ്പോള്‍ രോഗം കണ്ടെത്തിയിരിക്കുന്നത്.