ട്വിറ്റര്‍ എം ഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞു

Update: 2021-06-24 13:15 GMT

ബംഗളുരു: ട്വിറ്റര്‍ എം ഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞു. ജൂണ്‍ 29 വരെ മനീഷ് മഹേശ്വരിക്കെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.മതസ്പര്‍ധ വളര്‍ത്തുന്ന വിഡിയോ പ്രചരിപ്പിച്ചു എന്ന കേസിലാണ് കര്‍ണാടക ഹൈക്കോടതിയുടെ നടപടി. ഹരജിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്ന് കോടതി അറിയിച്ചു.

യു പി ഗാസിയാബാദില്‍ പ്രായമായ മുസ്‌ലിം വയോധികനു നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് ട്വിറ്ററിനെതിരേ പരാതി നല്‍കിയത്. ബലംപ്രയോഗിച്ച് താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നു വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ചു എന്നും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററില്‍ പ്രചരിച്ചു എന്നാണ് പരാതി.

Tags:    

Similar News