പൊതു ഇടങ്ങളില്‍ ജാതീയമായ അധിക്ഷേപമുണ്ടായാല്‍ മാത്രമെ കുറ്റകൃത്യമായി പരിഗണിക്കൂ: കര്‍ണാടക ഹൈക്കോടതി
ബംഗളൂരു: പൊതു ഇടങ്ങളില്‍ ജാതീയമായ അധിക്ഷേപമുണ്ടായാല്‍ മാത്രമെ പട്ടികജാതിപട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യമായി പരിഗണിക്കാനാവൂയെന്ന് കര്‍ണാടക ഹൈക്കോടതി. സഹപ്രവര്‍ത്തകന്‍ ജോലി സ്ഥലത്ത് വച്ച് ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് മോഹന്‍ എന്നയാള്‍ നല്‍കിയ കേസിലാണ് കോടതിയുടെ നിരീക്ഷണം. 2020ല്‍ റിതേഷ് പയസ് എന്നയാള്‍ ഇവര്‍ ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ വച്ച് മോഹനെതിരെ ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു കേസ്. സഹപ്രവര്‍ത്തകര്‍ മാത്രമുള്ളപ്പോള്‍ സംഭവം നടന്നത്, അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
'രണ്ട് പ്രധാന സംഭവങ്ങള്‍ ഉണ്ട് ഒന്ന്, കെട്ടിടത്തിന്റെ ബേസ്‌മെന്റ് പൊതുയിടമല്ല, രണ്ട്, പരാതിക്കാരും മറ്റ് ജീവനക്കാരും പരാതിക്കാരുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. അധിക്ഷേപം നടന്ന സ്ഥലം പൊതുസ്ഥല മല്ല, കേസ് എസ് സി എസ്ടി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി പറഞ്ഞു.