ബംഗളൂരു: കര്‍ണാടകയില്‍ 9,886 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 8,989 പേര്‍ രോഗമുക്തരായി, 100 പേര്‍ മരിക്കുകയും ചെയ്തു.
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 6,30,516 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 5,08,495 പേര്‍ രോഗമുക്തിനേടി. 9,219 പേര്‍ മരിച്ചു. സജീവ കേസുകള്‍ 1,12,783.
അതിനിടയില്‍ രാജ്യത്ത് ശനിയാഴ്ച 1,069 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1 ലക്ഷം കടന്നു.
ശനിയാഴ്ച മാത്രം രാജ്യത്ത് 79,476 പേര്‍ക്ക് രോഗബാധയുണ്ടായി. ആകെ രോഗബാധിതരുടെ എണ്ണം 64,73,545.