നീലേശ്വരം: കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്തിനടുത്ത് എസ്എസ്എല്‍സി വിദ്യാര്‍ഥി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ചായ്യോത്ത് ജിഎച്ച്എസ്എസില്‍ പഠിക്കുന്ന അരുള്‍ വിമല്‍ (15) ആണ് മരിച്ചത്. ചായ്യോം കുണ്ടാരത്ത് താമസിക്കുന്ന ചെറുപുഴ സ്വദേശികളായ പരേതനായ കായികാധ്യാപകന് അമല്‍ജോസിന്റെയും ചായ്യോത്ത് ജിഎച്ച്എസ്എസ് അധ്യാപിക ഷിജി ജോസിന്റെയും മകനാണ്.
ചെറുപുഴ സ്വദേശികളാണ് ഇരുവരും. തിങ്കളാഴ്ച പുലര്‍ച്ചെ വിദ്യാര്‍ഥിക്ക് കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്നു. പിതാവ് അമല്ജോസും രണ്ടുവര്‍ഷം മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സര്‍വീസിലിരിക്കെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംസ്കാരം ചെറുപുഴ ചര്‍ച്ച് സെമിത്തേരിയില്‍ നടത്തും. സഹോദരി: അനന്യ വിമല്‍ (പ്ലസ്ടു വിദ്യാര്‍ഥിനി, ജിഎച്ച്എസ്എസ്, ചായ്യോത്ത്).