കശ്മീരി യുവാവിന് ലോഡ്ജ് മുറി നിഷേധിച്ചു : അന്വേഷണം പ്രഖ്യാപിച്ച് ഡൽഹി പോലിസ്
ന്യൂഡൽഹി: ജമ്മു കശ്മീർ തിരിച്ചറിയൽ കാർഡുമായെത്തിയ യുവാവിന് ലോഡ്ജ് മുറി നിഷേധിച്ച ഹോട്ടലുടമക്കെതിരെ ഡൽഹി പോലിസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ജമ്മു കശ്മീർ തിരിച്ചറിയൽ കാർഡ് നിഷേധിച്ച റിസപ്ഷനിസ്റ്റിന്റെ വീഡിയോ വൈറലായിരുന്നു. പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ സ്ഥിരീകരിച്ചശേഷം ഡൽഹി നോർത്ത് വെസ്റ്റ് ഡിജിപിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്.
ജഹാങ്കീർ പുരിയിലെ ഹോട്ടലാണ് മുറി നിഷേധിച്ചത്. 153 ബി (1) ബി അനുസരിച്ചാണ് കേസ്. പോലീസ് നിർദേശമനുസരിച്ചാണ് മുറി നൽകാത്തതെന്നാണ് റിസപ്ഷനിസ്റ്റ് പറഞ്ഞത്.
മുറി ഒഴിവില്ലാത്തതിനാലാണ് നൽകാതിരുന്നതെന്ന് ഉടമ രാകേഷ് കുമാർ പറഞ്ഞു. സത്യം വളച്ചൊടിച്ചെന്നും ഒരു മറി മാത്രമാണ് ഉണ്ടായിരുന്നതെന്നും അവിടെ എസി പ്രവർത്തിച്ചിരുന്നില്ലെന്നും ഉടമ പറഞ്ഞത്രെ.