പഹല്‍ഗാം ആക്രമണം; രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിച്ച് മെഹബൂബ മുഫ്തി

Update: 2025-04-23 10:20 GMT
പഹല്‍ഗാം ആക്രമണം; രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിച്ച് മെഹബൂബ മുഫ്തി

ശ്രീനഗര്‍: പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍, രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. സംഭവത്തില്‍ ലജ്ജിക്കുന്നുവെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രതിഷേധ മാര്‍ച്ചിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ഷേര്‍-ഇ-കശ്മീര്‍ പാര്‍ക്കിന് സമീപമുള്ള പാര്‍ട്ടി ആസ്ഥാനത്ത് നിന്നുമാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. 'ഇത് നമുക്കെല്ലാവര്‍ക്കും നേരെയുള്ള ആക്രമണമാണ്', നിരപരാധികള്‍ക്കു നേരെയുള്ള കൊലപാതകങ്ങള്‍ നിര്‍ത്തുക' എന്നീ പ്ലക്കാര്‍ഡുള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കശ്മീരില്‍ സാധാരണക്കാര്‍ക്കെതിരെ നടക്കുന്ന ഏറ്റവും മോശമായ ആക്രമണങ്ങളിലൊന്നാണ് ഇപ്പോള്‍ ഉണ്ടായതെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.

ആക്രമണം സുരക്ഷാവീഴ്ചയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News