ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ചില്‍ ആയുധമേന്തിയവരേയും സംഘാടകരെയും അറസ്റ്റ് ചെയ്യുക; എസ്ഡിപിഐ ഡിവൈഎസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ച് കേസ് ദുര്‍ബലപ്പെടുത്താന്‍ ആര്‍എസ്എസ്-പോലിസ് ഒത്തുകളി

Update: 2022-06-01 11:04 GMT

തിരുവനന്തപുരം: വിഎച്ച്പി ദുര്‍ഗാവാഹിനി പഥസഞ്ചലനത്തില്‍ ആയുധമേന്തിവരേയും സംഘാടകരേയും അറസ്റ്റ് ചെയ്യുക, ആയുധശേഖരം കണ്ടെത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ കാട്ടാക്കട ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു.

പട്ടാപ്പകല്‍ വാളേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ റൂട്ട് മാര്‍ച്ച് ചെയ്ത കേസ് ദുര്‍ബലപ്പെടുത്താന്‍ ആര്‍എസ്എസ്-പോലിസ് ഒത്തുകളി നടക്കുന്നതായി പി ആര്‍ സിയാദ് പറഞ്ഞു. വിദ്വേഷ പ്രസ്താവന നടത്തിയ ആര്‍എസ്എസ്-വിഎച്ച്പി നേതാക്കളായ സംഘാടകര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. വാളേന്തിയുള്ള റൂട്ട്് മാര്‍ച്ചിനെതിരേ പോപുലര്‍ഫ്രണ്ടും എസ്ഡിപിഐയും പരാതി നല്‍കിയിട്ടും സ്വമേധയ ആര്യങ്കോട് പോലിസ് കേസെടുത്തത് ദുരൂഹമാണ്. കേസ് തേച്ചുമാച്ച് കളയാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സ്വമേധയ കേസെടുത്ത നടപടി. വാളേന്തിയവരെയും ആയുധ പരിശീലന കാംപ് സംഘടിപ്പിച്ച ആര്‍എസ്എസ്-വിഎച്ച്പി നേതാക്കളെയും അറസ്റ്റ് ചെയ്യുന്നതുവരെ എസ്ഡിപിഐ സമരരംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട്, ജില്ലാ സെക്രട്ടറിമാരായ അജയന്‍ വിതുര, ഇര്‍ഷാദ് കന്യാകുളങ്ങര, ജില്ലാ കമ്മിറ്റിയംഗം സുനീര്‍ പച്ചിക്കോട്, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് മഹ്ഷൂഖ് വള്ളക്കടവ്, ജനറല്‍ സെക്രട്ടറി ഷാഫി കാച്ചാണി, കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ബാദുഷാ മായംകോട്, സെക്രട്ടറി സബീര്‍ മിന്നംകോട്, പാറശ്ശാല മണ്ഡലം പ്രസിഡന്റ് ഷമീര്‍, സെക്രട്ടറി ജെഫാദ്, നെയ്യാറ്റിന്‍കര മണ്ഡലം സെക്രട്ടറി നവാസ് കണ്ണ്, അരുവിക്കര മണ്ഡലം പ്രസിഡന്റ് അഷ്‌കര്‍ തൊളിക്കോട്, വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് കബീര്‍ വട്ടിയൂര്‍ക്കാവ്, വാമനപുരം മണ്ഡലം പ്രസിഡന്റ് സുല്‍ഫി പാണയം, സെക്രട്ടറി അല്‍ഷാബ് കല്ലറ, ജവാദ് കിള്ളി, ബിജുകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാട്ടാക്കട കിള്ളി റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച്് ഡിവൈഎസ്പി ഓഫിസിന് മുന്നില്‍ സമാപിച്ചു. 

Tags:    

Similar News