കെജ്രിവാള്‍ സര്‍ക്കാര്‍ നുണയന്മാരുടെ പട്ടികയില്‍ മുന്നില്‍; പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

2015 തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി 70 ല്‍ 67 സീറ്റുകള്‍ നേടി. ആ വിജയം ആവര്‍ത്തിമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Update: 2020-01-26 15:33 GMT

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കെജ്രിവാള്‍ വിരുദ്ധ ക്യാമ്പയില്‍ ശക്തിപ്പെടുത്തി അമിത് ഷാ. ഇത്തവണ കെജ്രിവാള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വ്യാജഅവകാശവാദമാണെന്ന കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിട്ടുള്ളത്.

രാജ്യത്ത് പല തരം സര്‍വെകള്‍ നടക്കുന്നു. ചില സംസ്ഥാനങ്ങള്‍ കുടിവെള്ളത്തില്‍ മുന്നിലാണ്. മറ്റ് ചിലത് വിദ്യാഭ്യാസത്തില്‍. ഈ ലിസ്റ്റിലൊന്നും ഡല്‍ഹി ഇടം പിടിച്ചിട്ടില്ല. പകരം നുണയന്മാരുടെ ലിസ്റ്റിലാണ് ഡല്‍ഹിയെ ഉള്‍പ്പെടുത്തേണ്ടത്- ഡല്‍ഹിയില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഫെബ്രുവരി 8 നാണ് ഡല്‍ഹിയിലെ നിയമസഭ തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11 ന് ഫലം പ്രഖ്യാപിക്കും. 2015 തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി 70 ല്‍ 67 സീറ്റുകള്‍ നേടി. ആ വിജയം ആവര്‍ത്തിമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 

Tags:    

Similar News