മികച്ച അധ്യാപകനുള്ള 10 ലക്ഷം ഡോളര്‍ കെനിയന്‍ സ്വദേശിക്ക്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം അപേക്ഷകളില്‍ നിന്നാണ് ഇദ്ദേഹത്തെ പരിഗണിച്ചത്.

Update: 2019-03-24 17:42 GMT

ദുബയ്: 10 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള മികച്ച അധ്യാപകനുള്ള പുരസ്‌കാരം കെനിയയിലെ സയന്‍സ് അധ്യാപകനായ പീറ്റര്‍ തബീച്ചിക്ക്. ലോകത്തിലെ മികച്ച അധ്യാപകര്‍ക്കുള്ള പുരസക്കാരമാണ് ദുബയ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദില്‍ നിന്നും അദ്ദേഹം ഏറ്റു വാങ്ങിയത്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാത്ത അനാഥരായ 11നും 16നും ഇടക്ക് പ്രായമുള്ള നിരവധി വിദ്യാര്‍ഥികളെയാണ് ഇദ്ദേഹം സ്വന്തം പണം മുടക്കി പഠിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം അപേക്ഷകളില്‍ നിന്നാണ് ഇദ്ദേഹത്തെ പരിഗണിച്ചത്. പരിഗണിക്കപ്പെട്ട അവസാനത്ത പത്ത് അധ്യാപകരില്‍ ഇന്ത്യക്കാരിയായ സ്വരൂപ് റാവലും ഉള്‍പ്പെട്ടിരുന്നു.

തബീച്ചിക്ക് ലഭിച്ച ഈ പുരസ്‌ക്കാരം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ലഭിച്ച സമ്മാനമാണന്ന് കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്ത വ്യക്തമാക്കി. ദുബയിലെ ഈ ചടങ്ങിനെത്താന്‍ വേണ്ടി നടത്തിയ യാത്രയാണ് തബീച്ചിയുടെ ആദ്യത്തെ വിമാന യാത്ര. മലയാളിയായ സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് എജുക്കേഷന്‍ എന്ന സ്ഥാപനമാണ് വര്‍ക്കി ഫൗണ്ടേഷന്‍ എന്ന പേരില്‍ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News