കൈക്കൂലി: പോലിസ് യൂനിഫോമിലെ പോക്കറ്റുകള്‍ നീക്കാനൊരുങ്ങി കെനിയ

രാജ്യത്തെ അഴിമതിക്കെതിരായ പ്രസിഡന്റ് കെനിയാത്തയുടെ പോരാട്ടത്തിന്റെ ഭാഗമായാണ് പുതിയ നീക്കം

Update: 2019-02-11 14:56 GMT

നെയ്‌റോബി: ഏതൊരു രാജ്യത്തും അഴിമതിയിലും കൈക്കൂലിയിലും ഏറ്റവും കൂടുതല്‍ ആരോപണം നേരിടുന്നവര്‍ ആ രാജ്യത്തെ നിയമപാലകരായിരിക്കും. നിയമപാലകരുടെ അഴിമതിയില്ലാതാക്കാന്‍ സുപ്രധാന നീക്കത്തിനൊരുങ്ങുകയാണ് കെനിയ. രാജ്യത്തെ അഴിമതിക്കെതിരായ പ്രസിഡന്റ് കെനിയാത്തയുടെ പോരാട്ടത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. പോലിസ് യൂനിഫോമില്‍നിന്ന് പോക്കറ്റുകള്‍ നീക്കം ചെയ്യാനാണ് കെനിയന്‍ അധികൃതര്‍ ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി പുതിയ പോലിസ് യൂനിഫോമില്‍നിന്നു പോക്കറ്റുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് നടപ്പിലാവുകയാണെങ്കില്‍ വഴിവക്കില്‍നിന്നു കൈക്കൂലി വാങ്ങി സൂക്ഷിക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടാവും.

അതേസമയം, എന്നാല്‍, യൂനിഫോമില്‍നിന്നു പോക്കറ്റുകള്‍ നീക്കം ചെയ്യാനുള്ള ഏതു നീക്കത്തേയും ചെറുക്കുമെന്ന് പോലിസ് കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. പോലിസ് ഓഫിസര്‍മാരുടെ മൊത്തം വേഷത്തെ ആകര്‍ഷകമാക്കുന്നത് പോക്കറ്റുകളാണെന്നാണ് അവരുടെ വാദം.

Tags:    

Similar News